കാസര്‍ഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം; മരിച്ചത് തൃശൂര്‍ സ്വദേശികള്‍; അപകടം പുലര്‍ച്ചെ നാലിന് മംഗല്‍പാടി ദേശീയപാതയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ രാമ നാരായണന്‍ (52), ഭാര്യ വത്സല(45), മകന്‍ രഞ്ജിത്ത്(20), മകന്റെ സഹപാഠി നിതിന്‍(20) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ നാലോടെ ഉപ്പള മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ദേശീയപാതയിലാണ് അപകടം. തൃശൂര്‍ ചേലക്കരയില്‍ നിന്നും മംഗലാപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറും കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അപ്പോഴേക്കും നാലു പേരും മരിച്ചിരുന്നു.

കര്‍ണാടകയിലെ കൊപ്പം ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥികളായിരുന്നു മരണപ്പെട്ട രഞ്ജിത്തും സുഹൃത്ത് നിതിനും. ക്രിസ്തുമസ് അവധി കഴിഞ്ഞ് ഇവരെ കോളേജില്‍ കൊണ്ടാക്കുവാന്‍ കാറില്‍ പോകുമ്പോഴാണ് ദുരന്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News