തൊടുപുഴ: കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള ഇതരസംസ്ഥാനക്കാരായ പ്രതികളാണ് യുവതിയെ ക്രൂരപീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്.
കഴിഞ്ഞ ദിവസമാണ് കുട്ടിക്കാനത്തെ കള്ളിമലയിലെ കാപ്പിത്തോട്ടത്തില്‍ ഒഡിഷ സ്വദേശിനിയായ സബിത മാജിയുടെ മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിലെ ആളൊഴിഞ്ഞ പ്രദേശത്തുവച്ചു സബിതയെ പ്രതികള്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് നിലവിളിച്ച സബിതയെ തലയ്ക്കുപിന്നില്‍ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം നെഞ്ചിലും വയറ്റിലും വെട്ടി മരണം ഉറപ്പിച്ചുവെന്നും പ്രതികള്‍ സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്.
പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും.
കാപ്പിത്തോട്ടത്തില്‍ ജോലിക്കു പോയ ഭര്‍ത്താവ് കുന്ദന്‍ മാജി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സബിതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുന്ദനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് കുന്ദന്‍ മാജിയും സബിതയും ജോലി തേടി പീരുമേട്ടിലെത്തിയത്.

Get real time update about this post categories directly on your device, subscribe now.