സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു; രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു

ദില്ലി: സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്.താക്കൂര്‍ ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് ഖേഹാര്‍ സ്ഥാനമേറ്റത്.

സിഖ് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസാണ് ഖേഹാര്‍. ഓഗസ്റ്റ് 27 വരെയാണ് അദേഹത്തിന്റെ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here