മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണിയായി ടൊയോട്ടയുടെ കുട്ടിക്കാര്‍ ഡി-ബേസ് വരുന്നു; ഇന്ത്യയില്‍ ഏറ്റവും മൈലേജും സുരക്ഷിതത്വവുള്ള കാറായിരിക്കുമെന്നു കമ്പനി

മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍ നിരത്തില്‍ തരംഗമായതിനു പിന്നാലെ ടെയൊട്ടയുടെ കുട്ടിക്കാറിനെയും ഇന്ത്യ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്.

മുടക്കുന്ന വിലയ്ക്ക് ഏറ്റവും മൂല്യമുള്ള കാറായിരിക്കും ഇതെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇന്ത്യയില്‍ ഇന്നു നിലവിലുള്ള മറ്റു കാറുകളേക്കാള്‍ ഇന്ധനക്ഷമതയും സുരക്ഷിതത്വവുമുണ്ടാകുമെന്നും കമ്പനി പറയുന്നു. നേരത്തേ ചെറുകാര്‍ ഇറക്കാനുള്ള ടൊയോട്ടയുെട പദ്ധതി പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡയ്ഹട്സു എന്ന കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയിലെ എ,ബി കാര്‍ ശ്രേണിയില്‍ പുതിയ കാര്‍ ഇന്ത്യയില്‍ ഇറക്കാന്‍ ശ്രമം.

ടൊയോട്ട കിര്‍ലോസ്കറാണ് ഇന്ത്യയില്‍ എത്തിയോസും ലിവയും പുറത്തിറക്കിയത്. ലോകത്തു വിവിധ വിപണികളില്‍ കുറഞ്ഞ വിലയ്ക്ക് മികച്ച കാര്‍ പുറത്തിറക്കി ശ്രദ്ധ നേടിയ കമ്പനിയാണ് ഡയ്ഹട്സു. ഡയ്ഹട്സുവിന്‍റെ സാങ്കേതിക വിദ്യയും ടൊയോട്ടയും പൂര്‍ണതയും ഒന്നു ചേരുന്നതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗമാകുമെന്നാണു വിലയിരുത്തല്‍.

2020ല്‍ കുറഞ്ഞ വിലയില്‍ സുരക്ഷയേറിയ ടൊയോട്ടയുടെ ചെറുകാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണു പ്രതീക്ഷ. ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ കാറുകള്‍ പുറത്തിറക്കാനും ടൊയോട്ട പദ്ധതിയിടുന്നുണ്ട്. ഒന്നരവര്‍ഷത്തിനുള്ളില്‍ ഹൈബ്രിഡ് കൊറോള വിപണിയിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here