ഐഫോൺ 6 സ്വന്തമാക്കാം 10,000 രൂപയ്ക്ക്; വൻവിലക്കുറവ് പ്രഖ്യാപിച്ച് ഫ് ളിപ്കാർട്ട്

ഐഫോൺ 6 വൻവിലക്കുറവിൽ സ്വന്തമാക്കാൻ ഒരു സുവർണാവസരം. 10,000 രൂപയിൽ താഴെ വില കൊടുത്ത് ഇനി ഐഫോൺ സ്വന്തമാക്കാം. ഫ് ളിപ്കാർട്ടിലാണ് ഐഫോൺ 6 സ്‌പേസ് ഗ്രേ കളർ 16 ജിബി വേരിയന്റിനു വിലക്കുറവ് പ്രഖ്യാപിച്ചത്. എക്‌സ്‌ചേഞ്ച് ഓഫറും ഡിസ്‌കൗണ്ടും കിഴിച്ചാൽ 31,000 രൂപയ്ക്ക് ലഭിക്കുന്ന ഫോൺ വെറും 9,990 രൂപയ്ക്ക് ലഭിക്കും. ഓൺലൈനിൽ 31,000 ലഭിക്കുന്ന ഈഫോൺ ഇപ്പോൾ ഓഫ് ലൈനിൽ ലഭ്യമല്ല.

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 22,000 രൂപ വരെ കുറച്ചാണ് ഐഫോൺ 6 ഫ് ളിപ്കാർട്ടിൽ വിൽക്കുന്നത്. ഇതിനു പുറമേ 5,000 രൂപ ഡിസ്‌കൗണ്ട് കൂടി ഫോണിനു പ്രഖ്യാപിച്ച് ഫ് ളിപ്കാർട്ട് ഞെട്ടിച്ചു. അങ്ങനെ 31,000 രൂപയുടെ ഐഫോണിന്റെ വില 10,000 രൂപയിലും താഴെയായി. ഈ ഓഫറിനെല്ലാം പുറമേ അംഗീകൃത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുമ്പോൾ അഞ്ച് ശതമാനം ഇളവ് കൂടി ലഭിക്കും.

Iphone-6-Flipkart

എക്‌സ്‌ചേഞ്ച് ചെയ്യാൻ സാധിക്കുന്ന സ്മാർട്‌ഫോണുകളുടെ ഒരു പട്ടിക തന്നെ ഫ് ളിപ്കാർട്ട് നൽകിയിട്ടുണ്ട്. പഴയ ഐഫോണുകൾ മാറ്റി നൽകുന്നതിലൂടെയാണ് 22,000 രൂപ വരെ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 22,000 രൂപ എക്‌സ്‌ചേഞ്ച് ഓഫർ ലഭിക്കണമെങ്കിൽ ഐഫോൺ 6 എസ് മോഡലാണ് എക്‌സ്‌ചേഞ്ച് ചെയ്യേണ്ടത്. ഐഫോൺ 7, 7 പ്ലസ് മോഡലുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 20,000 രൂപ വരെ ഓഫർ ലഭിക്കും.

2015 ലാണ് ആപ്പിൾ ഐഫോൺ 6 പുറത്തിറക്കിയത്. ഐഫോൺ 7 ആണ് അവസാനം ഇറങ്ങിയ ഐഫോൺ മോഡൽ. ഐഫോൺ 7, ഐഫോൺ 7 പ്ലസ് മോഡലുകൾക്ക് 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഫ് ളിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here