ആ പാട്ട് ആർ.ഡി ബർമൻ ചിട്ടപ്പെടുത്തിയത് 15 മിനിറ്റ് കൊണ്ട്; വിസ്മയിപ്പിക്കുന്ന ഓർമകളിൽ സഞ്ജയ് ലീല ബൻസാലി | വീഡിയോ

മുംബൈ: ആർ.ഡി ബർമൻ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഒരു പാട്ട് കംപോസ് ചെയ്തതിന്റെ വിസ്മയിപ്പിക്കുന്ന ഓർമകളിലാണ് ഇന്നും ചലച്ചിത്രകാരനായ സഞ്ജയ് ലീല ബൻസാലി. അതും എക്കാലത്തെയും മാസ്റ്റർ പീസ് പാട്ടുകളിൽ ഒന്ന്. 15 മിനിറ്റ് കൊണ്ടാണ് ബർമൻ പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം ഓർക്കുന്നു. 1942 ഏക് ലൗ സ്‌റ്റോറി എന്ന ചിത്രത്തിലെ ‘ഏക് ലഡ്കി കോ ദേഖാ തോ’ എന്നു തുടങ്ങുന്ന ഗാനമാണ് 15 മിനിറ്റ് കൊണ്ട് ആർ.ഡി ബർമൻ ചിട്ടപ്പെടുത്തിയതെന്നും തന്റെ സാന്നിധ്യത്തിലായിരുന്നു അതെന്നും അദ്ദേഹം അനുസ്മരിച്ചു.

ബോളിവുഡ് ചലച്ചിത്രസംഗീത രംഗത്തെ കുലപതിയായിരുന്ന ആർ.ഡി ബർമന്റെ, ആർ.ഡി ബർമാനിയ എന്ന പേരിലുള്ള ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യുന്ന വേദിയിലാണ് സഞ്ജയ് ലീല ബൻസാലി തന്റെ ഓർമകളുടെ ചെപ്പ് കുടഞ്ഞത്. 15 മിനിറ്റ് മാത്രമാണ് അദ്ദേഹം ആ ഗാനം ചിട്ടപ്പെടുത്താൻ എടുത്തത്. ആ മാസ്റ്റർപീസ് ഗാനം മൊത്തമായി, സംഗീത ഉപകരണങ്ങൾ സഹിതം കംപോസ് ചെയ്യാൻ അദ്ദേഹത്തിനു അത്രയും ചുരുങ്ങിയ സമയം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം ഓർമിച്ചു.

ഒരു ബുദ്ധിമുട്ടും ഇല്ലാതെയാണ് അദ്ദേഹം ആ ഗാനം ചിട്ടപ്പെടുത്തിയത്. ശരിക്കു പറഞ്ഞാൽ ആ ഗാനം അദ്ദേഹത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നെന്നു വേണം പറയാൻ. തന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ താൻ ഇരുന്നത്.-സഞ്ജയ് ലീല ബൻസാലി ഓർക്കുന്നു.

‘1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് 1942 ഏക് ലൗ സ്റ്റോറി’. ജാവേദ് അക്തർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ‘ഏക് ലഡ്കി കോ’ എന്ന ഗാനം ആലപിച്ചത് കുമാർ സാനു ആണ്. ഈ പാട്ട് പാടിയതിനു അക്കൊല്ലത്തെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് കുമാർ സാനുവിനെ തേടിയെത്തിയിരുന്നു. അക്കൊല്ലത്തെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ഈ ഗാനത്തിലൂടെ ജാവേദ് അക്തറിനെ തേടിയെത്തി.

ഗാനം കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel