സാൻ ഫ്രാൻസിസ്‌കോ: ടൈം ട്രാവൽ എന്നു കേട്ടിട്ടുണ്ടോ? കാലത്തിനു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന അവസ്ഥ. അതാണ് സംഭവിച്ചത്. 2017 ജനുവരി ഒന്നിനു പറന്നുയർന്ന വിമാനം ലാൻഡ് ചെയ്തത് 2016 ഡിസംബർ 31ന്. സിനിമകളിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ടൈം ട്രാവൽ സാധ്യമാകും എന്നു അങ്ങനെ തെളിയിക്കപ്പെട്ടു. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് ഈ അത്ഭുത യാത്രക്ക് സാക്ഷിയായത്.
ഷാങ്ഹായിയിൽ നിന്നു യുഎസിലെ സാൻഫ്രാൻസിസ്‌കോയിലേക്കാണ് വിമാനം പറന്നത്. പുതുവർഷത്തിൽ ജനുവരി ഒന്നിനാണ് ചൈനയിലെ ഷാങ്ഹായിയിൽ നിന്നു യുണൈറ്റഡ് എയർലൈൻസിന്റെ യു.എ 890 ബോയിംഗ് 787909 വിമാനം പറന്നുയർന്നത്. ലാൻഡ് ചെയ്തതാകട്ടെ ഒരു ദിവസം പിന്നിലേക്ക് യാത്ര ചെയ്ത് 2016 ജനുവരി 31നും. രണ്ടു സമയമേഖലകളിലെ സമയ വ്യത്യാസമാണ് ടൈം ട്രാവൽ ചെയ്യാൻ വിമാനത്തിന് അവസരമൊരുക്കിയത്.
Get real time update about this post categories directly on your device, subscribe now.