ഒരു കുടുംബത്തിലെ 10 പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടു സ്ത്രീകളും എട്ടു കുട്ടികളും

ലഖ്‌നൗ: ഒരു കുടുംബത്തിലെ 10 പേർ അടക്കം 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. മഹോന എന്ന ഗ്രാമത്തിലെ ബസാർ ശുകുൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ മിക്കതും കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിലായിരുന്നു. ഗൃഹനാഥന്റെ മൃതദേഹം മാത്രം തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരിൽ എട്ടുപേർ കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ഉള്ളത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News