ഗോവിന്ദച്ചാമിക്ക് ഒരു കൈയും, ദിവസം അഞ്ചുബീഡിയും വേണമെന്ന് ആവശ്യം

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആവശ്യം. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ വേണമെന്നാണ് ജയില്‍ ഡിജിപിയോട് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരിക്കുന്നത്. കൈയില്ലാതെ ജീവിക്കാന്‍ പ്രയാസമാണെന്നും ഗോവിന്ദച്ചാമി ഡിജിപിയോട് പറഞ്ഞു. മാത്രമല്ല, തനിക്ക് ബീഡിവലിക്കുന്ന ശീലമുണ്ട്. ബീഡി കിട്ടാതെ ജയിലില്‍ വലിയ പ്രയാസമനുഭവിക്കുകയാണ്. അതുകൊണ്ട് ജയില്‍ കാന്റീനില്‍നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടു. എന്നാല്‍ ജയിലുകളില്‍ പുകവലി നിരോധിച്ച സാഹചര്യത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ഡിജിപി മറുപടി നല്‍കി.

പത്താം ബ്ലോക്കിലെ തടവുകാരനായ ഗോവിന്ദച്ചാമിയെ ഡിജിപി ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ജയില്‍ ജീവനക്കാരാണ് ഗോവിന്ദച്ചാമിയെ ഡിജിപിക്ക് പരിചയപ്പെടുത്തിയത്.

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന മുഹമ്മദ് നിസാമും ഡിജിപിയെ കണ്ടു. ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. ഇപ്പോള്‍ ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങള്‍ വീര്‍പ്പമുട്ടിക്കുന്നുണ്ടെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കണമെന്നും നിസാം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News