കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപത്തെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നാലു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപത്തെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഗംഗാ നഗറിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. സംഭവത്തില്‍ നാലു അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, തീപിടിത്തം വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ ബാധിക്കില്ലെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News