ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്കായി വീടുകള്‍; നിര്‍മാണജോലികള്‍ അതിവേഗത്തില്‍; 25നുള്ളില്‍ പൂര്‍ത്തിയാക്കി 30ന് കൈമാറും

കൊച്ചി: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്കായി ഉയരുന്ന വീടുകളുടെ നിര്‍മാണജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. വീടുകള്‍ 25നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ദിവസ അജണ്ട നിശ്ചയിച്ചാണ് നിര്‍മാണം.

18ന് തറക്കല്ലിട്ട കളമശേരിയിലെ ദിവാകരന്‍ രതി ദമ്പതികളുടെ വീടിന്റെ വാര്‍ക്കല്‍ ബുധാനാഴ്ച പൂര്‍ത്തിയായി. അടിത്തറയും ഭിത്തിയും ലിന്‍ഡിലുമടക്കം നിര്‍മിക്കാന്‍ എടുത്തത് 17 ദിവസം മാത്രം. മറ്റുള്ള വീടുകളുടെയും ഭിത്തിപൊക്കം പൂര്‍ത്തിയായി. അടുത്ത ശനിയാഴ്ചയോടെ ബാക്കി വീടുകളുടെയും വാര്‍ക്കല്‍ പൂര്‍ത്തിയാക്കും. 13 വീടും 25നകം പൂര്‍ത്തിയാക്കി 30നകം കൈമാറുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ് പറഞ്ഞു.

അങ്കമാലി ബ്ലോക്ക് കമ്മിറ്റി രണ്ടുപേര്‍ക്കും കളമശേരി, പറവൂര്‍, എറണാകുളം, കൊച്ചി, പെരുമ്പാവൂര്‍, കോലഞ്ചേരി, വൈറ്റില, കൂത്താട്ടുകുളം, കോതമംഗലം, തൃപ്പൂണിത്തുറ, ആലുവ ബ്‌ളോക്ക് കമ്മിറ്റികള്‍ ഓരോ വീടുമാണ് നിര്‍മിച്ചു നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News