നോട്ടു അസാധുവാക്കല്‍; മോദിയുടെ വാദം പൊളിയുന്നു; അസാധുവാക്കിയ 97 ശതമാനം നോട്ടും ഡിസംബര്‍ 30നുള്ളില്‍ ബാങ്കില്‍ തിരിച്ചെത്തി

ദില്ലി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30നുള്ളില്‍ തന്നെ ബാങ്കുകളില്‍ തിരിച്ചെത്തി. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ മോദി പറഞ്ഞത് രാജ്യത്ത് 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമാണെന്നാണ്. നോട്ട് നിരോധിക്കുന്നതിലൂടെ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ 150.4 ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ 14.97 ലക്ഷം രൂപയും ബാങ്കുകളില്‍ തിരിച്ചെത്തി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News