പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദേഹത്ത് ബൈക്കി കയറ്റി യുവാക്കളുടെ ക്രൂരത; അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

രാജസ്ഥാന്‍: കൂട്ടബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ശേഷം പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ശരീരത്ത് കൂടി ബൈക്കി കയറ്റി യുവാക്കളുടെ ക്രൂരത. രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. അരയ്ക്ക് താഴോട്ട് ചലനം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ മൂത്രാശയത്തിനും കുടലിനും ഗുരുതരമായ പരുക്കാണുള്ളത്. പെണ്‍കുട്ടി ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അയല്‍വാസികളായ രണ്ടുപേര്‍ പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അവശയായി കിടന്ന പെണ്‍കുട്ടിയുടെ ശരീരത്ത് കൂടി യുവാക്കള്‍ ബൈക്ക് കയറ്റിയിറക്കി. രാകേഷ്, നരേഷ് ഭാര്‍ഗവ എന്നിവരാണ് പീഡിപ്പിച്ചതെന്നും ഇവരെ കണ്ടാല്‍ പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

മകളുടെ സുരക്ഷ സംബന്ധിച്ച് പേടിയുണ്ടെങ്കിലും കേസുമായി മുന്‍പോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും പിതാവ് പറഞ്ഞു. പരാതി കൊടുത്തതിനെതിരെ ഭീഷണി ഉണ്ടെന്നും ഇയാള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News