അനധികൃത സ്വത്തുസമ്പാദനം: ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വരുമാനത്തിന്റെ 65ശതമാനവും അനധികൃതമെന്ന് കണ്ടെത്തല്‍

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യംചെയ്യല്‍ തുടരുന്നത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫഌറ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളുടെ തുടര്‍നടപടിയായാണ് ചോദ്യംചെയ്യല്‍.

അനധികൃത സ്വത്തുസമ്പാദനത്തിന് ടോം ജോസിനെതിരെ മുവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ടോംജോസിന്റെ പേരില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ 1.6 കോടിയുടെ ഭൂസ്വത്ത് ഉണ്ടെന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News