തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നേരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജോര്‍ജ് ഒരു പെണ്ണായി ജനിച്ചിരുന്നെങ്കില്‍ ഉറപ്പായും ഒരു വേശ്യയാകുമായിരുന്നെന്നും അഞ്ചു രൂപ കൊടുത്താല്‍ പുത്തരിക്കണ്ടം മൈതാനത്ത് എല്ലാവര്‍ക്കും തുണി പൊക്കി കൊടുക്കുമെന്നും രാജ്‌മോഹന്‍ പറഞ്ഞു. മംഗളം ടെലിവിഷന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘പി.സി ജോര്‍ജ് പെണ്ണായി ജനിച്ചിരുന്നെങ്കില്‍ എത്രയോ പേര്‍ക്കു ഗുണേറിയ, സിഫിലിസ് അതുപോലുള്ള രോഗങ്ങള്‍ പിടിച്ചേനെയെന്നും ആണായി ജനിച്ചുപോയതു നമ്മുടെ ഭാഗ്യമെന്നും രാജ്‌മോഹന്‍ ആക്ഷേപിക്കുന്നു.
മുരളീധരനെപ്പറ്റി പറഞ്ഞ അതേ വൃത്തികേടുതന്നെയാണ് അവന്‍ എന്നെപ്പറ്റിയും പറഞ്ഞതെന്ന് സംഭവത്തോട് പിസി ജോര്‍ജ് പ്രതികരിച്ചു. അവന്‍ വെറും ചന്തയാണെന്നും ഇതൊന്നും വാര്‍ത്തയാക്കേണ്ട ഒന്നല്ലെന്നും ജോര്‍ജ് പറഞ്ഞു. അവനെ മലപ്പുറത്തെ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷിച്ചു കൊണ്ടുവന്നു എന്നൊരു പാപമേ താന്‍ ചെയ്തുള്ളൂയെന്നും പിസി ജോര്‍ജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here