കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അടക്കം നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ എ.കെ പ്രതാപ് അടക്കം നാലുപേരാണ് അറസ്റ്റിലായത്. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ പണവും ഇവരിൽ നിന്നും പിടിച്ചെടുത്തു. 60,000 രൂപയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്. അസിസ്റ്റന്റ് ലേബർ കമ്മീഷണർ ഡി.എ യാദവും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here