നോട്ട് അസാധുവാക്കൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനാകരുതെന്നു രാഷ്ട്രപതി; നിരോധനം രാജ്യത്ത് താൽകാലിക സാമ്പത്തിക മാന്ദ്യം ഉണ്ടാക്കും

ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കാനാകരുതെന്നു രാഷ്ട്രപതി പറഞ്ഞു. സാധാരണക്കാർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിനു മാർഗം കണ്ടെത്തണം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും രാഷ്ട്രപതി പറഞ്ഞു. നോട്ട് നിരോധനം രാജ്യത്ത് താൽകാലികമായെങ്കിലും സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തി.

നോട്ട് അസാധുവാക്കിയ നടപടിക്കു ശേഷം ആദ്യമായാണ് രാഷ്ട്രപതി ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്നും അഴിമതിക്കാരെ അകത്താക്കുമെന്നും പറയുമ്പോഴും അത് താൽകാലിക മാന്ദ്യം ഉണ്ടാക്കും എന്ന കാര്യം സത്യമാണ്. നോട്ട് നിരോധനം നല്ല ഉദ്ദേശത്തിനു വേണ്ടിയാണെന്നു പറയുമ്പോഴും സാധാരണക്കാർ നോട്ടുകൾക്കായി ദീർഘനേരം ക്യൂവിൽ നിൽക്കേണ്ടി വരുന്നു എന്നതു സത്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

മുമ്പ് നോട്ട് നിരോധനത്തെ ചൊല്ലി ദിവസങ്ങളോളം പാർലമെന്റ് തടസ്സപ്പെട്ടപ്പോഴും പ്രതികരണവുമായി രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. സഭ തടസ്സമില്ലാതെ നടത്തിക്കൊണ്ടു പോകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നായിരുന്നു അന്നു അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News