വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിൽ പുതുച്ചേരിയിൽ തമ്മിൽത്തല്ല്; മുഖ്യമന്ത്രിയും കിരൺ ബേദിയും തുറന്ന പോരിലേക്ക്

പുതുച്ചേരി: വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിൽ പുതുച്ചേരിയിൽ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുന്നു. മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയും തമ്മിലുള്ള അഭിപ്രായഭിന്നത തുറന്ന പോരിലേക്ക് നീങ്ങുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് കിരൺ ബേദി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിലാണ് മുഖ്യമന്ത്രി വി.നാരായണ സ്വാമിയും കിരൺ ബേദിയും തമ്മിൽ പോരാട്ടം നടക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നതിനെ മുഖ്യമന്ത്രി തുടക്കം മുതൽ എതിർത്തിരുന്നു.

സർക്കാർ പദ്ധതികളുടെ അവലോകനത്തിനും വിലയിരുത്തലിനുമായാണ് കിരൺ ബേദി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ, ഔദ്യോഗിക ആവശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നു വിലക്കി മുഖ്യമന്ത്രി വി.നാരായണസ്വാമി ഉത്തരവിറക്കി. ഈ ഉത്തരവ് ലഫ്. ഗവർണർ റദ്ദാക്കിയതാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചത്. ബേദി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്ന ആരോപണത്തിനിടെയാണ് പുതിയ സംഭവം.

സാമൂഹ മാധ്യമങ്ങളുടെ ആപ്ലിക്കേഷന്റെ സെർവറുകൾ വിദേശരാജ്യങ്ങളിലും മറ്റും ലഭിക്കുന്നതിനാൽ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ഇത് സർക്കാർ രേഖകളുടെ സുരക്ഷയെ ബാധിക്കുമെന്നു കാണിച്ചാണ് മുഖ്യമന്ത്രി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവാണ് ലഫ്.ഗവർണർ കിരൺ ബേദി റദ്ദാക്കിയത്.

മുൻപ്, കിരൺ ബേദി അഡ്മിനായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ബേദി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിലും സർക്കാരിന് പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞവർഷം മേയിലാണ് കിരൺ ബേദി പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനം ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News