സുഹൃത്തിനെ കാത്തിരുന്ന 29 കാരിയെ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു; പിന്നിലൂടെയുള്ള ആക്രമണത്തിൽ യുവതിക്കു ഗുരുതര പരുക്ക്

മുംബൈ: സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ റോഡരികിൽ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സ് റോഡിലാണ് സംഭവം. 29 വയസ്സുള്ള യുവതിയാണ് അജ്ഞാതന്റെ ആക്രമണത്തിനു ഇരയായത്. യുവതിയെ പിന്നിലൂടെ വന്നു കുത്തിപ്പരുക്കേൽപിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം ഉണ്ടായത്. തോളിനു ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

യുവതി സുഹൃത്തിനെ കാത്ത് റോഡരികിൽ നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പിന്നിലൂടെ എത്തിയ അക്രമി യുവതിയുടെ തോളിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. കുത്തിയ ഉടനെ രക്ഷപ്പെട്ടതിനാൽ ആരാണെന്ന് തിരിച്ചറിയാനും യുവതിക്ക് കഴിഞ്ഞില്ല. സുഹൃത്ത് എത്തുമ്പോൾ റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു യുവതി. ഇയാളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതി വിവാഹ മോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇവർ കുറച്ചുകാലമായി മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്നു പൊലീസ് പറയുന്നു. കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News