പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റും; കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ ഫലം

ചണ്ഡീഗഢ്: പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റുമെന്നു സർവേഫലം. അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യാടുഡെ നടത്തിയ സർവേയിലാണ് ഇക്കാര്യം പ്രവചിക്കുന്നത്. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നും തെരഞ്ഞെടുപ്പ് സർവേ ഫലം പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലായിരിക്കും പ്രധാന പോരാട്ടം നടക്കുകയെന്നും സർവേ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ 56 മുതൽ 62 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടി 36 മുതൽ 41 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തും. അതേസമയം, ഭരണ കക്ഷിയായ ബിജെപി-ശിരോമണി അകാലിദൾ സഖ്യം 18 മുതൽ 22 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ പറയുന്നു. കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് മുഖ്യമന്ത്രിയാകണമെന്നാണ് സർവേയിൽ പങ്കെടുത്ത 34 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

പ്രകാശ് സിംഗ് ബാദൽ മുഖ്യമന്ത്രിയാകണമെന്നു അഭിപ്രായപ്പെടുന്നവർ 22 ശതമാനമാണ്. കെജ്‌രിവാളിന് 16 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന അഭിപ്രായ സർവേയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തുടനീളം കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ തോൽവികൾ മാത്രമായിരുന്നു കോൺഗ്രസിന് കൂട്ട്. ഇതിൽ നിന്നും ഒരു ഉയിർത്തെഴുന്നേൽപ്പാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News