ലാലേട്ടന്‍ മീശ പിരിക്കുന്നത് മലയാളികള്‍ക്ക് എന്നും ആവേശം നല്‍കുന്ന കാഴ്ച തന്നെയാണ്. കഥയും കഥാപാത്രവും ആവശ്യപ്പെടുമ്പോഴാണ് താന്‍ മീശ പിരിക്കാറുള്ളതെന്നാണ് പല അഭിമുഖങ്ങളിലും മോഹന്‍ലാല്‍ പറഞ്ഞിട്ടുള്ളത്.
അതേ ലാലേട്ടന്റെ മീശ നിവിന്‍ പോളി പിരിച്ചുനോക്കിയാലോ. അത്തരമൊരു വ്യത്യസ്ത സംഭവം നടന്നത് ഒപ്പം സിനിമയുടെ 100-ാം ദിവസആഘോഷത്തിനിടെയാണ്. ലാലേട്ടന്‍ എന്ന അഭിനയപ്രതിഭയോടുള്ള സ്‌നേഹവും ആരാധനയും തുറന്നു പറഞ്ഞാണ് നിവിന്‍ പോളി ആ ‘സാഹസം’ ചെയ്തത്.
പരിപാടിയുടെ പ്രത്യേക അതിഥികളായാണ് നിവിന്‍ പോളി, അജുവര്‍ഗീസ്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവര്‍ എത്തിയത്. വേദിയില്‍ മോഹന്‍ലാലിനൊപ്പം സംസാരിക്കുന്നതിനിടെയാണ് നിവിന്‍ തന്റെ വലിയൊരാഗ്രഹം തുറന്നു പറഞ്ഞത്. ‘ലാലേട്ടാ ആ മീശ ഒന്നു പിരിക്കാമോ’. ഇതിന് മോഹന്‍ലാല്‍ സ്വതസിദ്ധമായ ശൈലിയില്‍ നല്‍കിയ മറുപടി നിവിനെയും സദസിനെയും ഞെട്ടിച്ചു. ‘ഇന്നാ മോനേ നീ തന്നെ പിരിച്ചു നോക്കിക്കോ’ എന്നു പറഞ്ഞ് മോഹന്‍ലാല്‍ മുഖം അടുപ്പിക്കുകയായിരുന്നു. കിട്ടിയ അവസരം മുതലാക്കി, നിവിന്‍ തന്റെ ഇടം കൈ സ്‌റ്റൈലില്‍ ലാലേട്ടന്റെ മീശയില്‍ തൊട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here