സിബിരാജിന് പിന്നാലെ ദിവ്യയും

പ്രശസ്ത തെന്നിന്ത്യന്‍ താരം സത്യരാജിന്റെ മകളും അഭിനയരംഗത്തേക്ക്. പരസ്യസംവിധായകനായ വിനീത് രാജ് ഒരുക്കുന്ന ഡോക്യുമെന്ററിയിലൂടെയാണ് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്.

ആരോഗ്യസംരക്ഷണത്തില്‍ ന്യൂട്രീഷ്യന്റെ പ്രധാന്യവും വ്യായാമത്തിന്റെ ആവശ്യകതയും സംബന്ധിച്ചുള്ള ഡോക്യുമെന്ററിയാണിത്. ന്യൂട്രീഷ്യനിസ്റ്റായ ദിവ്യ അത്തരമൊരു കഥാപാത്രത്തെ തന്നെയാണ് ചിത്രത്തിലും അവതരിപ്പിക്കുന്നത്. സഷ ക്യാമറ കൈകാര്യം ചെയ്യുന്ന ഡോക്യുമെന്ററി മുംബൈ ആസ്ഥാനമായ കമ്പനിയാണ് നിര്‍മിക്കുന്നത്.

സത്യരാജിന്റെ മകന്‍ സിബിരാജ് ഇന്ന് തമിഴ്‌സിനിമാ രംഗത്തെ പ്രമുഖനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here