മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യാനിരക്ക് 42 ശതമാനമാണ് ഉയര്‍ന്നത്. ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യചെയ്യുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2014ല്‍ 5650പേരാണ് ആത്മഹത്യ ചെയ്തത്. 2015ല്‍ ഇത് 8007 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തെലുങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഖണ്ഡ് എന്നിവിടങ്ങളിലാണ് കര്‍ഷക ആത്മഹത്യകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷക ആത്മഹത്യയുടെ 94ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. 2015ല്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 3030 പേര്‍. തെലുങ്കാനയില്‍ 1358 ഉം മധ്യപ്രദേശില്‍ 1290 ഉം കര്‍ണാടകത്തില്‍ 1197 കര്‍ഷകരും ആത്മഹത്യ ചെയ്തു

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വില്‍പന നടക്കാത്തതും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയുമെല്ലാമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനവും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനാണ്. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആത്മഹത്യയും മധ്യപ്രദേശില്‍ കൂടുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like