സീരിയല്‍ നടി വരദ താത്കാലികമായി അഭിനയം അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റ് ചാനലിലെ പ്രണയം സീരിയലില്‍ നായികയായി ഇനി താനുണ്ടാവില്ലെന്ന് വരദ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ജീവിതത്തില്‍ ഒരു പുതിയ അതിഥി വരുന്നതിന്റെ ഭാഗമായിട്ടാണ് സീരിയലില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് ഇതിനെക്കുറിച്ച് വരദ പറയുന്നത്. സീരിയലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വരദ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വരദയുടെ പോസ്റ്റിന് കീഴില്‍ ആശംസകള്‍ നേര്‍ന്ന് പ്രണയത്തിലെ നായകന്‍ ശ്രീനിഷ് അരവിന്ദും എത്തി.
അതേസമയം, വരദ ഗര്‍ഭിണിയാണോ?, അതുകൊണ്ടാണോ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതെന്നും ചിലര്‍ കമന്റായി ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും വരദ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
മഴവില്‍ മനോരമയിലെ അമല എന്ന സീരിയലിലൂടെയാണ് വരദ ശ്രദ്ധിക്കപ്പെട്ടത്. സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരസ്വയംവരം, വലിയങ്ങാടി, കാതലിക്കലാമ (തമിഴ്), അജന്ത തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2014 മെയ് 25നായിരുന്നു വിവാഹം. അമല എന്ന സീരിയലില്‍ വില്ലനായി എത്തിയ ജിഷിന്‍ മോഹനാണ് വരദയെ വിവാഹം ചെയ്തത്.
Get real time update about this post categories directly on your device, subscribe now.