എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; നടപടി വിനോദ നികുതി വെട്ടിക്കുന്നെന്ന പരാതിയില്‍; അപാകത കണ്ടെത്തിയാല്‍ രാജി വയ്ക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

കണ്ണൂര്‍: വിനോദ നികുതിയും സെസും വെട്ടിക്കുന്നെന്ന പരാതിയില്‍ എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയേറ്ററുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ബഷീറിന്റെ തിയേറ്ററുകളില്‍ നികുതിയും സെസും വെട്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ചലച്ചിത്ര നടന്‍ ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ലിബര്‍ട്ടി ബഷീര്‍ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിജിലന്‍സ് റെയ്ഡ്.

അതേസമയം, വിജിലന്‍സ് റെയ്ഡ് കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്ന് ബഷീര്‍ പ്രതികരിച്ചു. റെയ്ഡില്‍ തന്റെ തിയേറ്ററുകളില്‍ എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News