പുതിയ അഞ്ഞൂറ് രൂപ നോട്ടിലും മഷിപടരുന്നു; ഉപയോഗശൂന്യമായ നോട്ടുകള്‍ മാറ്റി നല്‍കാതെ റിസര്‍വ് ബാങ്ക്; പ്രതിഷേധം ശക്തം

കൊച്ചി: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപ നോട്ടിലും നിര്‍മാണ പിഴവുകള്‍. പുതിയ നോട്ടിന്റെ നിറം ഇളകി ഉപയോഗശൂന്യമായി മാറുന്നതായാണ് പരാതികള്‍ ഉയരുന്നത്. ഈ നോട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ലന്നും പരാതിയുണ്ട്.

കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിയായ സിജോയ്ക്ക് കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടര്‍ന്നത്. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ വിയര്‍പ്പ് പറ്റിയതോടെയാണ് മഷിപടര്‍ന്നത്. തുടര്‍ന്ന് നോട്ടു മാറ്റി വാങ്ങാന്‍ കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസില്‍ ചെന്നെങ്കിലും മാറ്റിനല്‍കാന്‍ അവര്‍ തയ്യാറായില്ല.

നേരത്തെ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മഷിപടര്‍ന്ന് ഉപയോഗിക്കാന്‍കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News