വാഹന ഉപയോക്താക്കള്‍ക്ക് കനത്ത ആഘാതം നല്‍കി കേന്ദ്ര സര്‍ക്കാര്‍; വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകളില്‍ അഞ്ചിരട്ടിവരെ വര്‍ദ്ധന

ദില്ലി : പുതുവര്‍ഷത്തില്‍ വാഹന ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകള്‍ കുത്തനെ ഉയരും. ബാധ്യതാ സര്‍ട്ടിഫിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. 2016 ഡിസംബര്‍ 29 മുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്.

ചരക്ക് വാഹനങ്ങളുടെ നികുതി നിരക്ക് 100 രൂപയില്‍ നിന്ന് 3,000 രൂപയാകും. രജിസ്‌ട്രേഷന്‍ ഫീസ് നിരക്കും നാലിരട്ടി വര്‍ദ്ധിപ്പിച്ചു. 2,500 രൂപയില്‍ നിന്ന് 10,000 രൂപയായാണ് കൂട്ടിയത്. മുച്ചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്കിലും വര്‍ദ്ധനയുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനും ഇനിമുതല്‍ ഉയര്‍ന്ന നിരക്ക് നല്‍കണം. ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 30 രൂപയില്‍ നിന്ന് 150 രൂപയാക്കിയാണ് കൂട്ടിയത്. ഡ്രൈവിംഗ് സ്‌കൂളുകളുടെ രജിസ്‌ട്രേഷന് ഇനി മുതല്‍ 10,000 രൂപ നല്‍കണം. ബസുകള്‍, ലോറികള്‍ തുടങ്ങിയവയുടേത് 1,500 രൂപയാക്കി ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News