ബന്ധുനിയമനം: ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍; സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതി; പോള്‍ ആന്റണി മൂന്നാംപ്രതി

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് ത്വരിതന്വേഷണ റിപ്പോര്‍ട്ട്. സുധീര്‍ നമ്പ്യാരെ രണ്ടാംപ്രതിയാക്കിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാംപ്രതിയാക്കിയുമാണ് എഫ്‌ഐആര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.

രണ്ടു തവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് വിജിലന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി.

മന്ത്രിയായിരിക്കെ ജയരാജന്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചെന്നാണ് പരാതി. പിന്നീട് സിപിഐഐം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News