രാജ്യത്ത് നടക്കുന്നത് ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണെന്ന് പ്രകാശ് കാരാട്ട്; കപട ദേശീയതയെ എതിര്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം

തിരുവനന്തപുരം: ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചില മാധ്യമങ്ങളും ഇതിന്റെ ഭാഗമായി പ്രചരണങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. കേരള മീഡിയാ അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ ദേശസ്‌നേഹവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണ് രാജ്യത്ത് നടക്കുന്നത്. ഈ കപട ദേശീയതയെ എതിര്‍ക്കാനും ചോദ്യം ചെയ്യാനും മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സമരം, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിഷയത്തിന്റെ രണ്ട് വശങ്ങള്‍ കാണാന്‍ പോലും പല മാധ്യമങ്ങളും തയ്യാറായില്ല. എന്നാല്‍ നോട്ട് അസാധുവാക്കലിലെ പ്രശ്‌നങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ മുന്നോട്ട് വന്നത് ശുഭസൂചകമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.എന്‍ സീമ, പ്രഭാ വര്‍മ്മ, ഇം.എം രാധ, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ.കെ.അമ്പാടി തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel