ഫ്ളോറിഡ വിമാനത്താവളത്തിൽ വെടിവയ്പ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു; എട്ടു പേർക്ക് പരുക്ക്; അക്രമിയെ കസ്റ്റഡിയിലെടുത്തു

മയാമി: ഫ്ളോറിഡ വിമാനത്താവളത്തിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലേക്കു മാറ്റി. ഫ് ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്ൽ രാജ്യാന്തര വിമാനത്താവളത്തിലാണ് ഏകാംഗനായ അക്രമി വെടിവയപ്പ് നടത്തിയത്. അക്രമിയെ പിന്നീട് കസ്റ്റഡിയിലെടുത്തു.

വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിലാണ് വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പ് ഉണ്ടായ ഉടൻ തന്നെ ആളുകൾ ചിതറിയോടി. ഇതിനിടയിലാണ് തുടരെയുള്ള വെടിവയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടത്. വെടിവയ്പ്പ് ഉണ്ടായപ്പോൾ തന്നെ വിമാനത്താവളം അടച്ചിട്ടു. എല്ലാ പ്രവർത്തനങ്ങളും റദ്ദാക്കി. വിമാനത്താവളത്തിലെ തറയിൽ വെടിയേറ്റ നിരവധി പേർ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ മയാമിയിലെ ടിവി ചാനലുകൾ പുറത്തുവിട്ടു. പരുക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അക്രമിയെ സംഭവം നടന്ന ഉടൻ ഫെഡറൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിക്കു വെടിയേറ്റതായും റിപ്പോർട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇരുപതു വയസു വരുന്നയാളാണ് അക്രമിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവയ്പ്പിനെ കുറിച്ച് ഫ് ളോറിഡ ഗവർണറുമായി സംസാരിച്ചതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നടപടികൾക്കു നിർദേശം നൽകിയതായും ട്രംപ് വ്യക്തമാക്കി.

ധാരാളം വിനോദസഞ്ചാരികൾ എത്തുന്നതാണ് മയാമി മേഖലയിലുള്ള ഫോർട്ട് ലോഡർഡെയ്ൽ വിമാനത്താവളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News