ബിജെപി പ്രവർത്തകന്റെ മരണം; പാലക്കാട് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ

പാലക്കാട്: ബിജെപി പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ ആചരിക്കുന്നു. കഞ്ചിക്കോട് രാഷ്ട്രീയ സംഘർഷത്തിൽ തീപൊളളലേറ്റ പ്രവർത്തകൻ രാധാകൃഷ്ണൻ മരിച്ചതിനെ തുടർന്നാണ് ബിജെപി ജില്ലാ നേതൃത്വം ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. കഴിഞ്ഞമാസം 28 ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചതിനെ തുടർന്ന് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് രാധാകൃഷ്ണന് പൊളളലേറ്റത്.

അക്രമത്തിനു പിന്നിൽ സിപിഐ(എം) ആണെന്നാണ് ബിജെപിയുടെ ആരോപണം. ഹർത്താലിനെ തുടർന്ന് പട്ടാമ്പിയിൽ നടന്നുവരുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിലെ ഇന്നത്തെ മത്സരങ്ങൾ നാളത്തേക്കു മാറ്റിയിട്ടുണ്ട്.

തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന രാധാകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീവച്ചതിനെത്തുടർന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയും വൻ അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. ഇതിലാണ് രാധാകൃഷ്ണൻ അടക്കം നാലുപേർക്ക് പൊള്ളലേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here