മദ്യം നിരോധിച്ച ഗുജറാത്തിൽ വേഡ്കയുടെ പ്ലാന്റ് വരുന്നു; അനുമതി തേടി സർക്കാരിനു എസ്ബിഎം ഗ്രൂപ്പിന്റെ പ്രൊപ്പോസൽ; ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ധാരണാപത്രം ഒപ്പിട്ടേക്കും

അഹമ്മദാബാദ്: മദ്യം നിരോധിച്ച ഗുജറാത്തിൽ വോഡ്കയുടെ പ്ലാന്റ് വരുന്നു. വോഡ്കയുടെ പ്ലാന്റും ഡിസ്റ്റിലറി യൂണിറ്റും ആരംഭിക്കാൻ ഗുജറാത്ത് സർക്കാരിൽ പ്രൊപ്പോസൽ. അത്രയൊന്നും അറിയപ്പെടാത്തതെങ്കിലും എസ്ബിഎം ഗ്രൂപ്പ് എന്ന വോഡ്ക കമ്പനിയാണ് പ്രൊപ്പോസൽ നൽകിയിരിക്കുന്നത്. ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ വച്ച് ധാരണാപത്രം ഒപ്പിട്ടേക്കും എന്നാണ് സൂചന. 5,000 കോടി രൂപയാണ് പ്ലാന്റിനും ഡിസ്റ്റലറിക്കും ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. അത്യാധുനിക സൗകര്യങ്ങൾ അടങ്ങുന്ന പ്ലാന്റും ഡിസ്റ്റലറിയും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഗുജറാത്തിൽ ഒരു വോഡ്ക പ്ലാന്റ് ആണ് കമ്പനി ഉദ്ദേശിക്കുന്നത്. ഉരുളക്കിഴങ്ങിൽ നിന്നു സ്പിരിറ്റ് ഉൽപാദിപ്പിക്കുന്ന പ്ലാന്റ് എന്നാണ് കമ്പനി നൽകിയ പ്രൊപ്പോസലിൽ പറയുന്നത്. പുറമേ അഹമ്മദാബാദിൽ കമ്പനിയുടെ തന്നെ മെഗാ ഫുഡ് പാർക്കിന്റെ ഒരു ഡിസ്റ്റലറിയും കമ്പനി ഉദ്ദേശിക്കുന്നു. ഏകദേശം 5,000 കോടി രൂപയാണ് ഇതിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. ഫുഡ് പാർക്കിൽ ഒരു കോൾഡ് സ്‌റ്റോറേജ്, പഴം-പച്ചക്കറി എന്നിവയിൽ നിന്ന് മറ്റു ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരു നിർമാണ യൂണിറ്റ് എന്നിവയും ഉണ്ടായിരിക്കും.

കമ്പനി സമർപിച്ച പ്രൊപ്പോസൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വിധേയമാക്കും. എന്നാൽ, പ്രൊപ്പോസൽ സംബന്ധിച്ച് ഒരു മറുപടിക്കു ഇതുവരെ സർക്കാരിനെ കിട്ടിയിട്ടില്ല. പലതവണ മാധ്യമങ്ങൾ ബന്ധപ്പെട്ടിട്ടും എംഒയു കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഇൻചാർജ് ആയ സഞ്ജയ് പ്രസാദ് പ്രതികരിക്കാൻ തയ്യാറായില്ല. 150 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തി കൊടുക്കണം എന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഫുഡ് പാർക്കിനു വേണ്ടിയാണ് ഇത്.

അതേസമയം, മദ്യനിരോധന വകുപ്പ് ഡയറക്ടർ ബി.കുമാർ പറഞ്ഞത് നിലവിലെ നിയമപ്രകാരം ഏതൊരു തരത്തിലുള്ള മദ്യവുമായി ബന്ധപ്പെട്ട പരിപാടിയും ഗുജറാത്തിൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടായതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News