ദില്ലി: വിമാനത്തിൽ യുവതിയായ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വിമാനജീവനക്കാർ പൊലീസിൽ ഏൽപിച്ചു. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്ര ചെയ്ത 40കാരനാണ് അമേരിക്കൻ പൊലീസിന്റെ പിടിയിലായത്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന ഇയാൾ എക്കോണമി ക്ലാസിലേക്ക് സീറ്റ് മാറ്റിച്ചോദിച്ച് അവിടെ യാത്ര ചെയ്തിരുന്ന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് ആരോപണം. തൊട്ടടുത്തിരുന്ന യാത്രക്കാരിയെ ഉറങ്ങുമ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്. വിമാനക്കമ്പനിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
മുംബൈയിൽ നിന്നു ന്യൂയോർക്കിലേക്കു യാത്രചെയ്ത ഇയാൾ ബിസിനസ് ക്ലാസിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ, സുഹൃത്ത് എക്കോണമി ക്ലാസിലാണ് യാത്ര ചെയ്യുന്നതെന്നു പറഞ്ഞ ഇയാൾ എക്കോണമി ക്ലാസിലേക്കു മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു. യുവതിയുടെ സീറ്റിനു സമീപത്ത് സീറ്റ് ഒഴിവു വന്നപ്പോൾ അങ്ങോട്ട് മാറ്റി നിർത്തി. എന്നാൽ ഉറങ്ങുന്നതിനിയിൽ ഇയാൾ അനാവശ്യമായി തന്നെ സ്പർശിച്ചെന്ന് ആരോപിച്ച് യുവതി ക്യാബിൻ ക്രൂവിന് പരാതി നൽകി.
പിന്നീട് അമേരിക്കയിൽ ഇറങ്ങിയപ്പോൾ യുവതിയുടെയും വിമാനക്കമ്പനിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അമേരിക്കൻ പൊലീസിന് കൈമാറി. ഡിസംബർ 21 നായിരുന്നു സംഭവം. പുലർച്ചെ രണ്ടു മണിക്ക് മുംബൈയിൽ നിന്നും പറന്നുയർന്ന എയർഇന്ത്യ 191 വിമാനത്തിൽ നാലു മണിക്കൂർ കഴിഞ്ഞപ്പോൾ യുവതി കരഞ്ഞുകൊണ്ട് റീയർ ഗാലറിയിൽ എത്തുകയായിരുന്നു. എക്കോണമി ക്ലാസിൽ 34-ാം വരിയിൽ അടുത്തിരുന്നയാൾ തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചെന്നായിരുന്നു ആരോപണം.

Get real time update about this post categories directly on your device, subscribe now.