പാന്റ്‌സ് അഴിപ്പിച്ച് സഹപാഠികള്‍ക്കൊപ്പം ഇരുത്തി; അപമാനംമൂലം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിര്‍സ സല്‍മാന്‍ ബെയ്ഗ് ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ച് മിര്‍സയെ അപമാനിച്ചിരുന്നു. വിദ്യാര്‍ഥിയുടെ പാന്റ്‌സ് അഴിപ്പിച്ചശേഷം സഹപാഠികള്‍ക്കൊപ്പം ഇരുത്തിയെന്നാണ് സഹോദരന്‍ ബഷീറിന്റെ പരാതി. തുടര്‍ന്ന അടുത്തദിവസം ഫീസ് അടച്ച ശേഷം മിര്‍സ, താന്‍ ഇനി സ്‌കൂളില്‍ വരില്ലെന്ന് കരഞ്ഞുകൊണ്ട് സുഹൃത്തുക്കളോട് പറഞ്ഞു.

്അതേസമയം, അപമാനിച്ചെന്ന പരാതി സ്‌കൂള്‍ അധികൃതര്‍ തള്ളി. നോട്ടുഅസാധുവാക്കലിനെ തുടര്‍ന്ന് പണം പിന്‍വലിക്കാനോ മാറ്റം ചെയ്യാനോ കഴിയാത്തതിനാലാണ് ഫീസ് അടയ്ക്കാന്‍ വൈകിയതെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇക്കാര്യം സ്‌കൂള്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News