ദേശീയ സ്‌കൂൾ അത്‌ലറ്റിക് കിരീടം കേരളത്തിന്; 11 സ്വർണം അടക്കം കേരളത്തിനു 112 പോയിന്റ്; കേരളത്തിന്റേത് തുടർച്ചയായ 20-ാം കിരീടനേട്ടം

പുണെ: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഓവറോൾ കിരീടം. 112 പോയിന്റ് നേടിയാണ് കേരളം തുടർച്ചയായ 20-ാം തവണയും കിരീടം നേടിയത്. 11 സ്വർണം അടക്കമാണ് കേരളത്തിന്റെ 112 പോയിന്റ് നേട്ടം. തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. ഇന്നു നടന്ന അവസാന ഇനമായ 4 ഗുണം 100 മീറ്റർ റിലേയിലും കേരളം തന്നെ സ്വർണം നേടി. 11 സ്വർണം, 12 വെള്ളി, 7 വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ വേട്ട.

ഇന്നു കേരളത്തിനു വേണ്ടി അബിത മേരി മാനുവൽ ഇരട്ട സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിലും അബിത സ്വർണം നേടി. ഇന്നലെ മാത്രം കേരളം അക്കൗണ്ടിലെത്തിച്ചത് നാലു സ്വർണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമാണ്. പെൺകുട്ടികളുടെ ടീം ക്യാപ്റ്റൻ സി. ബബിത 1500, 3000 മീറ്ററുകളിൽ സ്വർണമണിഞ്ഞു ഡബിൾ തികച്ചപ്പോൾ പോൾവോൾട്ടിൽ ആർഷ ബാബുവും സ്വർണം നേടി.

ആൺകുട്ടികളുടെ 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ, ലോങ്ജമ്പിൽ ടി.വി.അഖിൽ, പെൺകുട്ടികളുടെ പോൾവോൾട്ടിൽ ദിവ്യമോഹൻ, 5 കി.മീ. നടത്തത്തിൽ എസ്. വൈദേഹി എന്നിവരാണ് വെള്ളി ജേതാക്കൾ. രണ്ടു രജത പതക്കം സമ്മാനിച്ചത് ആൺപെൺ 4400 മീറ്റർ റിലേ ടീമുകളാണ്. ആൺകുട്ടികളുടെ ലോങ്ജമ്പിൽ ടി.പി. അമലും പെൺകുട്ടികളുടെ ഹാമർത്രോയിൽ യു. ശ്രീലക്ഷ്മിയും വെങ്കലം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel