കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’ കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കി; ഓട്ടോ കാറിലിടിച്ച് മറിഞ്ഞു; പിന്നീട് സംഭവിച്ചത്

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’ കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ച് മറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് അടൂര്‍ ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്താണ് അപകടം.

കമിതാക്കളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍, ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോയുടെ നിയന്ത്രണം വിട്ടത്. ഇതോടെ ഓട്ടോ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറില്‍ പുറകെവന്ന ബൈക്കും ഇടിച്ചു. ഇതോടെ ഓട്ടോഡ്രെവറും കാറുടമയും ബൈക്കുകാരനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കാര്യങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കിയപ്പോഴേക്കും യുവാവും യുവതിയും സ്ഥലംവിട്ടിരുന്നു.

അതേസമയം, താന്‍ കമിതാക്കളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയതല്ലെന്നും, അവരുടെ സ്‌നേഹപ്രകടനങ്ങള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചതോടെ വഴക്കുപറയുകയാണ് ചെയ്തതെന്നും ഡ്രൈവര്‍ പറയുന്നു.

ആളുകള്‍ കൂടിയതോടെ റോഡില്‍ ഗതാഗതം സ്തംഭിക്കുകയും, പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്നത് കടമ്പനാട് സ്വദേശികളാണെന്നാണ് പ്രദേശികമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News