തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, ബിമന്‍ ബസു തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും. എല്ലാ ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
വിവിധ ഏരിയകളില്‍നിന്ന് വരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറങ്ങി സമ്മേളന നഗരിയിലേക്ക് പ്രകടനമായി പുറപ്പെടണം. കോവളം, നേമം ഏരിയകളില്‍നിന്നുവരുന്നവര്‍ അട്ടക്കുളങ്ങര നാന പെട്രോള്‍ പമ്പിന് സമീപവും പേരൂര്‍ക്കട, നെടുമങ്ങാട്, വിതുര, വെഞ്ഞാറമൂട് ഏരിയകളില്‍നിന്നുള്ളവര്‍ ആയുര്‍വേദ കോളേജിന് മുന്‍ വശവും ഇറങ്ങണം. നെയ്യാറ്റിന്‍കര, പാറശാല, വെള്ളറട, കാട്ടാക്കട, വിളപ്പില്‍ ഏരിയകളില്‍നിന്നുള്ളവര്‍ പവര്‍ഹൗസ് റോഡിലും കിളിമാനൂര്‍, വര്‍ക്കല, ആറ്റിങ്ങല്‍, കഴക്കൂട്ടം ഏരിയകള്‍ ഫോര്‍ട്ട് ആശുപത്രിയുടെ മുന്നിലും വഞ്ചിയൂര്‍, ചാല, പാളയം എന്നീ ഏരിയകളില്‍നിന്ന് കാല്‍നടയായും പ്രകടനമായി യോഗസ്ഥലത്ത് എത്തണം.
Get real time update about this post categories directly on your device, subscribe now.