‘എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടമില്ല’; വിവാദ ബ്ലോഗുകളെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

എല്ലാ മാസവും 21ാം തീയതി സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുണ്ട്. മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചിലപ്പോഴൊക്കെ വിമര്‍ശന വിധേയമാകുകയും ചെയ്യാറുണ്ട്.

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞമാസമെഴുതിയ കുറിപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മദ്യശാലയ്ക്കും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്’ എന്ന പേരിലെഴുതിയ ബ്ലോഗും വിവാദത്തിലായിരുന്നു.

ഇത്തരം വിവാദങ്ങളെക്കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത് ഇങ്ങനെ: ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ലല്ലോ. ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ല. ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്. എത്രയോ പേര്‍ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ല. നല്ലത് പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സന്തോഷവുമില്ല. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News