‘ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നാലു ഭാര്യമാരും 40 കുട്ടികളും സങ്കല്‍പ്പം’; വര്‍ഗീയ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജിനെതിരെ കേസ്;

ദില്ലി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. മീററ്റ് പൊലീസ് ഐപിസി 298 വകുപ്പുപ്രകാരമാണ് കേസെടുത്തത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.

രാജ്യത്തെ ജനസംഖ്യ വര്‍ധനവിനു കാരണം നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് സാക്ഷി മഹാരാജ് പറഞ്ഞത്. മീററ്റില്‍ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രസ്താവന. എത്രയും വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടിരുന്നു.

സാക്ഷിയുടെ മതവിദ്വേഷ പ്രസംഗം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് സാക്ഷിയെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി. താന്‍ ഒരു സമുദായത്തെയും ലക്ഷ്യമാക്കി പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രസ്ഥാവന വളച്ചൊടിക്കുകയായിരുന്നെന്നും സാക്ഷി മഹാരാജ് ന്യായീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News