‘അറിവ് ചോദിക്കുന്നവന് മരണം വിധിക്കുന്ന മാനേജ്‌മെന്റ് നീതി പാലിക്കുക’; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ എസ്എഫ്‌ഐ

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. തിങ്കളാഴ്ച എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജിലേക്ക് മാര്‍ച്ച് നടത്തും. കുറ്റക്കാര്‍ക്കെതിതെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ ബന്ധുക്കളും പൊലീസിന് പരാതി നല്‍കി.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം കിണറുള്ളപറമ്പത്ത് അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. പരീക്ഷയ്ക്കിടയില്‍ ജിഷ്ണു അടുത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ പേപ്പറിലേക്ക് നോക്കിയെന്നും ഇത് കോപ്പിയടിക്കാനാണെന്നും ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകനാണ് ജിഷ്ണുവിനെ ഹാളില്‍ നിന്ന് പുറത്താക്കിയത്. ഈ ഭയം കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നും സഹപാഠികള്‍ ആരോപിക്കുന്നു.

‘വീണ്ടുമിതാ പാമ്പാടി നെഹ്‌റു കോളേജിലെ ഒരു വിദ്യാര്‍ത്ഥി, അവനാല്‍ കൊലചെയ്യപ്പെട്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു; കൂട്ടുകാരാ..നീ മരിച്ചുപോയിട്ടില്ല, ഞങ്ങള്‍ ശവങ്ങളായി തീരുകയായിരുന്നു.’ 

തുടര്‍ന്ന് ഹോസ്റ്റലിലേക്കു പോയ ജിഷ്ണു ഞരമ്പു മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകനായ പ്രവീണിനെ വിളിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിട്ട് പ്രധാന വാര്‍ഡന്‍ ആശുപത്രിയില്‍ വന്നില്ലെന്നും കോളേജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് എത്തിയതെന്നും ആരോപണമുണ്ട്.

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനം; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്‍
കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നേരിടുന്നത് കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനാണും ആരോപണമുണ്ട്. മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് ഇയാള്‍. പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാനായി കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News