തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തം.
ശ്രീകാന്ത് ശിവദാസന്‍:
”കൂടെയുള്ളവന്‍ ചാവുമ്പോ പോലും പാലിക്കുന്ന ഈ നാണംകെട്ട മൗനമുണ്ടല്ലോ, അതാണ് മലരുകളെ നിങ്ങളുടെ ശാപം!!
ഒന്നിച്ച് ചേര്‍ന്നാല്‍ പൊട്ടുന്ന ചങ്ങല മാത്രമേ നിങ്ങളുടെ ചുറ്റുമുള്ളു എന്ന മിനിമം ബോധ്യമില്ലതെ, സഹജാവബോധമില്ലാതെ ഉണ്ടുറങ്ങി പഠിച്ചു ‘മുന്നേറി’ അവിടെ വീണ്ടും വേറൊരുത്തന്റെ കീഴില്‍ നടുവളച്ചു വണങ്ങി നില്‍ക്കുമ്പോ കിട്ടുന്ന സുഖം മാത്രമാണ് അനന്ദലബ്ദി മാര്‍ഗ്ഗങ്ങള്‍ എന്ന് ധരിച്ചു വെക്കുന്ന നിങ്ങള്‍ വീണ്ടും ‘സേ നോ ടു ഹര്‍ത്താല്‍ ‘ ടീ ഷര്‍ട്ടിട്ടിറങ്ങും, രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം കണക്കാണെന്ന് പറഞ്ഞു നെടുവീര്‍പ്പിടും.
ആ കംഫേര്‍ട്ട് സോണില്‍ ഉലാത്തുന്ന നിങ്ങള്‍ നാല്‍പ്പതാം വയസ്സില്‍ ജോലി രാജി വെച്ചു ചെയേണ്ട കാര്യങ്ങളുടെ ബകറ്റ് ലിസ്റ്റ് ഉണ്ടാക്കും. അതേ തീമില്‍ വരുന്ന പടങ്ങള്‍ കാണും.
അപ്പോഴും യാതൊരു വിധ കംഫേര്‍ട്ട് സോണുകളും ഇല്ലാത്തവരെ കുറിച്ചോര്‍ക്കില്ല. നിങ്ങള്‍ തള്ളി പറയുന്ന സംഘടനകളൊന്നും സ്വയംഭൂവല്ല. നിന്നെയും എന്നെയും പോലുള്ള പിള്ളേര് കൂടി, തീരുമാനങ്ങള്‍ എടുത്തു മുഷ്ടി ചുരുട്ടി വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുതത്താണ് ആ സംഘടനകള്‍.
അതൊന്നും വെയില്‍ കൊള്ളാന്‍ വേണ്ടി വെയില്‍ കൊള്ളുന്ന നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സില്ലാവില്ല.
ശവങ്ങളേ ഉണര്‍
ആ മുഷ്ടി ഒന്ന് ചുരുട്ട്,
ഒപ്പിച്ചു വിളിക്കുന്ന ഒരു മുദ്രാവാഖ്യമെങ്കിലും ഏറ്റു പറയ്,
കണ്ണുരുട്ടുന്നവരുടെ നേര്‍ക്ക് കണ്ണിമ വെട്ടാതെ നോക്ക്,
കല്ലെടുക്ക്, ചില്ലുടക്ക്!
ശവങ്ങളേ ഉണര്‍
മുഷ്ടി ചുരുട്ടി ഇന്‍ക്വാലാബ് വിളിക്ക്!
കണ്ണാടി കൂട്ടിലിരിക്കുന്നവന്റെ നെഞ്ചില്‍ ഭയത്തിന്റെ കമ്പി പാര കേറ്റ്!
നിങ്ങള്‍ക്ക് നാവുണ്ടെന്ന് അറിയിക്ക്!
‘അറിവ് ചോദിക്കുന്നവന് മരണം വിധിക്കുന്ന മാനേജ്‌മെന്റ് നീതി പാലിക്കുക’
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം കിണറുള്ളപറമ്പത്ത് അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.
‘വീണ്ടുമിതാ പാമ്പാടി നെഹ്‌റു കോളേജിലെ ഒരു വിദ്യാര്‍ത്ഥി,അവനാല്‍ കൊലചെയ്യപ്പെട്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു
വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. പരീക്ഷയ്ക്കിടയില്‍ ജിഷ്ണു അടുത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ പേപ്പറിലേക്ക് നോക്കിയെന്നും ഇത് കോപ്പിയടിക്കാനാണെന്നും ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകനാണ് ജിഷ്ണുവിനെ ഹാളില്‍ നിന്ന് പുറത്താക്കിയത്. ഈ ഭയം കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് ഹോസ്റ്റലിലേക്കു പോയ ജിഷ്ണു ഞരമ്പു മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകനായ പ്രവീണിനെ വിളിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിട്ട് പ്രധാന വാര്‍ഡന്‍ ആശുപത്രിയില്‍ വന്നില്ലെന്നും കോളേജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് എത്തിയതെന്നും ആരോപണമുണ്ട്.
പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനം; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്
കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നേരിടുന്നത് കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനാണും ആരോപണമുണ്ട്. മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് ഇയാള്‍. പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാനായി കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.