സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നു സമാപിക്കും; രാഷ്ട്രീയ-കാർഷിക നയ രേഖകൾക്ക് യെച്ചുരി മറുപടി നൽകും; സംഘടനാവിഷയങ്ങളും ചർച്ചയ്ക്ക്

തിരുവനന്തപുരം: മൂന്നു ദിവസമായി തുടരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നു സമാപിക്കും. രാഷ്ട്രീയ-കാർഷിക നയരേഖാ റിപ്പോർട്ടുകൾക്ക് പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി ഇന്നു മറുപടി പറയും. സംഘടനാ വിഷയങ്ങളും ഇന്നു ചർച്ചയാകും. കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിൽ ഇന്നലെ ചർച്ച നടന്നിരുന്നു. റിപ്പോർട്ട് കേന്ദ്രകമ്മിറ്റി വിലയിരുത്തി.

ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും ഇന്നലെ കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഇതിനും ഇന്നു മറുപടി നൽകും. ഇന്നലെ വൈകുന്നേരം പൊതുസമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ചർച്ച നേരത്തെ അവസാനിപ്പിച്ചിരുന്നു. സിപിഐഎമ്മിന്റെ സംഘടനാശക്തി വിളിച്ചോതുന്ന പൊതുസമ്മേളനമാണ് ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News