കൊല്ലം: കൊല്ലത്തെ അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കണെമന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഇന്നു മുതൽ നിരാഹാര സമരം അനുഷ്ടിക്കും. തൊഴിലാളികൾക്കു വേണ്ടി സിപിഐഎമ്മിന്റെയും വർഗ-ബഹുജന സംഘടനാ പ്രവർത്തകരുമാണ് കഴിഞ്ഞ 23 ദിവസമായി നിരാഹാരം അനുഷ്ടിച്ചുവന്നത്. തേവലക്കര അലഫ് കാഷ്യു ഫാക്ടറിക്കു മുന്നിൽ നിരാഹാരം അനുഷ്ടിച്ച സിപിഐഎം നേതാവ് രാജു രക്തസാക്ഷിത്വം വരിച്ച പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരിക്കുകയാണ് അലഫ് കാഷ്യു ഫാക്ടറി. കാഷ്യു വർക്കേഴ്‌സ് സെന്റർ സിഐടിയു ആണ് അലഫിനു മുന്നിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചത്. കശുവണ്ടി തൊഴിലാളകൾക്കു വേണ്ടിയാണ് രാജുവും അദ്ദേഹത്തിന്റെ കുടുംബവും ത്യാഗം ചെയ്തതെന്നു തൊഴിലാളികൾ പറയുന്നു. അതുകൊണ്ട് തന്നെ രണ്ടിലൊന്നറിയാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അലഫ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ.
കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപിള്ള, തുളസീധര കുറുപ്പ്, മുരളി മടന്തൻകോട് എന്നിവർ വിഎൽസി ഫാക്ടറികൾക്കു മുമ്പിൽ ഇന്നുമുതൽ മിരാഹാരം അനുഷ്ടിക്കും.
Get real time update about this post categories directly on your device, subscribe now.