ഡെൽഹി മെട്രോയിൽ സ്ത്രീകൾക്ക് കത്തി കരുതാം; സ്വയരക്ഷയ്ക്ക് കയ്യിൽ കത്തി കരുതുന്നതിൽ കുഴപ്പമില്ലെന്നു അധികൃതർ

ദില്ലി: ഡെൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷയുടെ ഭാഗമായി കയ്യിൽ കത്തി കരുതാൻ അനുമതി. യാത്രയ്ക്കിടെ സ്ത്രീകൾ അക്രമങ്ങൾക്ക് ഇരയാകുന്നു എന്ന പരാതിയെ തുടർന്നാണ് മെട്രോയിലെ യാത്രികരായ സ്ത്രീകൾക്ക് കത്തി കൈയ്യിൽ കരുതാൻ അനുമതി നൽകിയത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്‌സാണ് (സിഐഎസ്എഫ്) ഇത്തരമൊരു അനുമതി നൽകിയത്. ഇതിൽ സുരക്ഷാപ്രശ്‌നം ഇല്ലെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

സ്വയരക്ഷയ്ക്കായി ചെറിയൊരു കത്തി കയ്യിൽ കൈവശം വയ്ക്കാൻ അനുമതി നൽകുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നില്ലെന്നാണ് സിഐഎസ്എഫ് പറയുന്നത്. നാല് ഇഞ്ചിൽ താഴെയുള്ള കത്തികൾ കയ്യിൽ കരുതാനാണ് സ്ത്രീകൾക്ക് അനുമതി നൽകയിട്ടുള്ളത്.

സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ലൈറ്ററും തീപ്പെട്ടിയും കയ്യിൽ കരുതുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഒരു യാത്രക്കാരന് ഒരു ലൈറ്ററോ തീപ്പെട്ടിയോ മാത്രമേ കൈവശം വയ്ക്കാനാകൂ എന്നും യാത്രക്കാരുടെ കൈവമുള്ള ഉപകരണങ്ങളുടെ ലിസ്റ്റും ആവശ്യമെങ്കിൽ രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News