തിരുവനന്തപുരം: മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. അവസാന ദിവസമായ ഇന്നു സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്തു. രാഷ്ട്രീയ നയരേഖയും കാർഷിക നയരേഖാ റിപ്പോർട്ടിലും ഇന്നു ജനറൽ സെക്രട്ടറി കമ്മിറ്റിയിൽ മറുപടി നൽകി. ദേശീയ രാഷ്ട്രീയവും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചർച്ചയായി.
ന്യായവും തൃപ്തികരവുമായ തീരുമാനങ്ങളാണ് കമ്മിറ്റിയിൽ ഉണ്ടായതെന്നു വിഎസ് അച്യുതാനന്ദൻ പ്രതികരിച്ചു. തീരുമാനങ്ങൾ എല്ലാം ജനറൽ സെക്രട്ടറി ഔദ്യോഗികമായി അറിയിക്കും. തീരുമാനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നും വിഎസ് പ്രതികരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ സഖ്യം വേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞ നിലപാട്. പ്രാദേശികമായി അതാത് സംസ്ഥാനങ്ങളിലെ സഖ്യം തീരുമാനിക്കും. രാഷ്ട്രീയ നയരേഖയും കാർഷിക നയരേഖയും ചർച്ച ചെയ്തു.
Get real time update about this post categories directly on your device, subscribe now.