ധോണി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനെ നയിക്കും; മത്സരം അടുത്തയാഴ്ച

മുംബൈ: വിരമിച്ച ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഒരിക്കൽ കൂടി ഇന്ത്യൻ ഏകദിന ടീമിനെ നയിക്കും. വിരമിച്ച ധോണി എങ്ങനെ നയിക്കുമെന്നാണോ? ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാണ് ധോണി അവസാനമായി ഒരിക്കൽ കൂടി ഇന്ത്യയെ നയിക്കുക. രണ്ടു സന്നാഹ മത്സരങ്ങളിൽ ഒന്നിൽ ധോണിയും മറ്റൊന്നിൽ രഹാനെയും ഇന്ത്യ എ ടീമിനെ നയിക്കും. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 10നാണ് ഇന്ത്യ എയുടെ ആദ്യ സന്നാഹ മത്സരം. ഈ മത്സരത്തിലാണ് ധോണി ടീമിനെ നയിക്കുക. ജനുവരി 12നു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ രഹാനെയും ടീമിനെ നയിക്കും. മുംബൈയിലെ ബ്രാബോറിൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സന്നാഹമത്സരം ധോണിയുടെ നായക സ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ മത്സരം കൂടിയാകും.

ധോണിയെ കൂടാതെ ശിഖർ ധവാൻ, ആശിഷ് നെഹ്‌റ, യുവരാജ് സിംഗ് തുടങ്ങിയ താരങ്ങളും സന്നാഹ മത്സരത്തിനുളള 12 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News