കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസ്; സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു; അഡോള്‍ഫസ് ഒന്നാംപ്രതി; എംകെ സലിം രണ്ടാംപ്രതി

കൊച്ചി: കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസില്‍ സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം. പാന്‍ ഏഷ്യാ ടൂര്‍ ആന്റ് ട്രാവല്‍സ് എംഡി എംകെ സലിം ആണ് കേസിലെ രണ്ടാം പ്രതി.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികള്‍ തട്ടിപ്പുനടത്തിയ അല്‍സറഫ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമ ഉതുപ്പ് വര്‍ഗീസുമായി ഇയാള്‍ ഗൂഢാലോചന നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.

കുവൈത്ത് നഴ്‌സിംഗ് തട്ടിപ്പ് ഉള്‍പ്പെടെ നാല് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസുകളിലെ ഒന്നാം പ്രതിയാണ് ഇയാള്‍. സമാനമായ തട്ടിപ്പു നടത്തിയ കൊച്ചിയിലെതന്നെ മാത്യു ഇന്റര്‍നാഷണല്‍, ജെ കെ ഇന്റര്‍നാഷണല്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ചങ്ങനാശേരിയിലെ പാന്‍ ഏഷ്യന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളെ വഴിവിട്ടു സഹായിച്ചതിനാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News