തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് താക്കീത്. അച്ചടക്കലംഘനങ്ങളെ കുറിച്ചുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സംഘടന മാനദണ്ഡങ്ങളും അച്ചടക്കവും പാലിക്കാനും കേന്ദ്രകമ്മിറ്റി വിഎസിനോട് ആവശ്യപെട്ടു.
വിഎസ് പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഎസിന്റെ ഘടകം ഏതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. വിഎസിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പറയാം. ചര്‍ച്ചയിലും പങ്കെടുക്കാം എന്നാല്‍ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപെട്ടതായും യെച്ചൂരി പറഞ്ഞു. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്രകമ്മിറ്റി പ്രശ്‌നം ചര്‍ച്ച ചെയ്യും. എംഎം മണിക്കെതിരായ ആരോപണങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്തില്ലെന്നും യെച്ചൂരി പറഞ്ഞു. രണ്ട് വിഷയങ്ങളും കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് മുന്‍വിധി ഉണ്ടാക്കുമെന്നതിനാലാണ് പരിഗണിക്കാതിരുന്നതെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.