മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നഗ്നനൃത്തം ചെയ്യിച്ചു; സംഭവം പുതുവത്സര രാത്രിയില്‍; മധ്യവയസ്‌കനടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

കരിംനഗര്‍ : മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ പുതുവത്സര ദിനത്തിലാണ് സംഭവം അരങ്ങേറിയത്. ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു. മധ്യവയസ്‌കനും രണ്ട് യുവാക്കളുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് സൂചന.

പീഡിപ്പിച്ച ശേഷം മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ നഗ്നയാക്കി നടത്തുകയും നൃത്തം ചെയ്യിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികള്‍ ചിത്രീകരിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീടിന് സമീപത്തുള്ള വയലിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. തെലങ്കാനയിലെ ഗോപാല്‍ റാവുപേട്ട് ഗ്രാമത്തിലായിരുന്നു സംഭവം.

താടഗൊണ്ട രാജയ്യ (57), താടഗൊണ്ട ലക്ഷ്മണ്‍ (19), താടഗൊണ്ട രാകേഷ് (18) എന്നിവരാണ് കുറ്റകൃത്യം ചെയ്തത്. ഇവരില്‍ രണ്ടുപേര്‍ ഇതിനകം തന്നെ അറസ്റ്റിലായി. മൂന്നുപേര്‍ക്കുമെതിരെ സ്ത്രീപീഡനവും ഐടി ആക്ട് അനുസരിച്ചുമാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News