ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണ്ണമോഷണം; നഷ്ടപ്പെട്ടത് കസ്റ്റംസ് പിടിച്ച എട്ടരക്കിലോ സ്വര്‍ണ്ണം; കേസ് സിബിഐ അന്വേഷണം തുടങ്ങി

ദില്ലി : ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ മോഷണം. കസ്റ്റംസ് സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന എട്ടരക്കിലോ സ്വര്‍ണ്ണമാണ് മോഷണം പോയത്. യാത്രക്കാര്‍ അനധികൃതമായി കൊണ്ടുവന്നതാണ് സ്വര്‍ണ്ണം. കസ്റ്റംസ് അധികൃതരുടെ പരാതി പ്രകാരം സിബിഐ കേസെടുത്തു. വിമാനത്തവളവുമായി അടുത്ത് ബന്ധമുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരം മഞ്ഞ നിറത്തിലുള്ള ലോഹം വച്ചാണ് മോഷണം നടത്തിയത്. ഇതോടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് യഥാസമയം തിരിച്ചറിയാനായില്ല. പത്തു പായ്ക്കറ്റുകളിലായാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ആഭരണങ്ങളും സ്വര്‍ണ്ണക്കട്ടികളും നഷ്ടപ്പെട്ടവയിലുണ്ട്. ആഭ്യന്തര വിപണിയില്‍ രണ്ടുകോടിയിലധികം രൂപ മൂല്യമുള്ളതാണ് നഷ്ടപ്പെട്ട സ്വര്‍ണ്ണം.

മോഷണത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ദില്ലി പൊലീസിന് പരാതി നല്‍കി. എന്നാല്‍ മോഷണം നടന്നത് രാജ്യാന്തര വിമാനത്താവളത്തില്‍ ആണെന്നതിനാല്‍ കേന്ദ്ര ധനമന്ത്രാലയം ഇടപെട്ടു. കേസിന്റെ ഗൗരവാവസ്ഥയെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറി. സംഭവത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here